Skip to main content

സ്നേഹിത കോളിംഗ് ബെല്‍ അംഗങ്ങളുടെ സ്നേഹ സംഗമവും കലാവിരുന്നും നടത്തി

കുടുംബശ്രീ ജില്ലാ മിഷന്റേയും പുളിക്കീഴ് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും, സിഡിഎസുകളുടെയും ആഭിമുഖ്യത്തില്‍ പുളിക്കീഴ് ബ്ലോക്കിലെ 113 സ്നേഹിത കോളിംഗ്ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കളുടെ സംഗമം ഹാര്‍ദം 2022 തിരുവല്ല ഡിറ്റിപിസി സത്രം കോംപ്ലക്സില്‍ ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍  ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വകുപ്പ്തല പദ്ധതികളുടെ വിഷയാവതരണം  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്. തസ്നീമും നിര്‍വഹിച്ചു.

 

പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മാത്തന്‍ ജോസഫ്,  നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. പ്രസന്നകുമാരി, തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, പുളിക്കീഴ്ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍,   തിരുവല്ല നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീലവര്‍ഗീസ്, തിരുവല്ല നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിജിവട്ടശേരില്‍, പെരിങ്ങര സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീത പ്രസാദ്,  തിരുവല്ലഈസ്റ്റ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉഷരാജേന്ദ്രന്‍, നെടുമ്പ്രം സി.ഡി.എസ് സാമൂഹ്യവികസന ഉപസമിതികണ്‍വീനര്‍ വി.എസ്. രഞ്ചു,  തിരുവല്ല വെസ്റ്റ് സി.ഡി.എസ് അക്കൗണ്ടന്റ്  മോന്‍സി ജയ്സണ്‍, നിരണം സി.ഡി.എസ് അക്കൗണ്ടന്റ് എം.ജി. ബിന്ദു കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ രാധിക ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു.  മനോജ് വിശ്വനാഥന്‍, രാഹുല്‍ ചങ്ങനാശേരി, കൊച്ചു മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോമഡിഷോ നടത്തി. പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും സ്നേഹ സമ്മാനം വിതരണം ചെയ്തു.

 

സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മുതിര്‍ന്ന പൗരന്‍മാരെയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വ്യക്തികളേയും കണ്ടെത്തി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി ആവശ്യമായ പിന്തുണ നല്‍കുന്ന പദ്ധതിയാണ് സ്നേഹിതകോളിംഗ്ബെല്‍. കുടുംബശ്രീ സ്നേഹിത ഉദ്യേഗസ്ഥര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് എ.ഡി.എസ്-അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേയും വീട് സന്ദര്‍ശനവും നടത്തി കണ്ടെത്തിയ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ ആകെ 2269 അംഗങ്ങളാണ് ജില്ലയില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യസഹായം, നിയമസഹായം, ഉപജീവനമാര്‍ഗങ്ങള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, മാനസിക പിന്തുണ എന്നീ വിവിധങ്ങളായ സേവനങ്ങള്‍ കോളിംഗ്ബെല്‍ അംഗങ്ങള്‍ക്ക് ആവശ്യമാണ്.

date