Skip to main content

അറിയിപ്പുകള്‍

തീയതി ദീര്‍ഘിപ്പിച്ചു

കേരളാ ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനുളള കാലാവധി 2022 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു 

 

വനിതാ ശിശു വികസന വകുപ്പിലെ വെള്ളിമാട്കുന്ന് സാമൂഹ്യനീതി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 1. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ സ്ത്രീകള്‍ മാത്രം (റസിഡന്‍ഷ്യല്‍) 
യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദം, നിയമ ബിരുദം. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തിച്ചുള്ള പരിചയം അഭിലഷണീയം. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യണം. 2.മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ - (സ്ത്രീകള്‍ മാത്രം). പ്രവൃത്തിസമയം 24 മണിക്കൂര്‍, (ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത: എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി, അറ്റന്‍ഡര്‍ എന്നിവയിലുളള പ്രവൃത്തിപരിചയം, 3. മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (സ്ത്രീകള്‍ മാത്രം). യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി.ടി.പി, സ്‌കാനിംഗ് തുടങ്ങിയവയിലുള്ള പ്രവൃത്തി പരിചയം) ഓഫീസ് പ്രവര്‍ത്തനങ്ങളിലുള്ള പരിചയം അഭിലഷണീയം. 4) സെക്യൂരിറ്റി (സ്ത്രീകള്‍ മാത്രം). യോഗ്യത- എഴുത്തും വായനയും അറിയണം, പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷകള്‍ ഓഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പായി വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട്-2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2371343.

 

ലിഫ്റ്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8129412079, 8891668804.

 

പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പാ പദ്ധതി 

 

സര്‍ക്കാരിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി / മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്ത് നിന്നും മടങ്ങി വന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന റിട്ടേണ്‍ വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 6 ശതമാനം മുതല്‍ 8 വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (www.norksroots.org) വഴിയോ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ www.ksbcdc.com  വെബ്സൈറ്റ് വഴിയോ വഴിയോ അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക്- 0495 2701800.

 

അഭിമുഖം 

 

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 267/2018) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് 10, 11, 12 തീയതികളില്‍ രാവിലെ 9.30 മുതല്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിവരങ്ങള്‍ക്ക്- 0495 2371971.

date