Skip to main content

കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

 

    ജില്ലയ്ക്കു പുറത്തുനിന്ന് വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്കായി കാക്കനാട് എത്തുന്ന പെണ്‍കുട്ടികള്‍ക്കു കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി. 50 പേര്‍ക്ക് താമസിക്കാവുന്ന തരത്തില്‍ 25 മുറികളുള്ള ഹോസ്റ്റലാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വനിത വികസന പദ്ധതിയുടെ കീഴില്‍ ഒരുക്കിയിരിക്കുന്നത്.

    കാക്കനാട് -ഇന്‍ഫോ പാര്‍ക്ക് റോഡില്‍ കുഴിക്കാട്ടൂമൂല ഭാഗത്താണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കുക എന്നതാണ് ഹോസ്റ്റല്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ പറഞ്ഞു. ഹോസ്റ്റലില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വാര്‍ഡന്‍, ഭക്ഷണമുണ്ടാക്കുന്നതിനായി കുക്ക് എന്നിവരുടെ സേവനവും ഹോസ്റ്റലിലുണ്ട്.

    വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിരവധി വനിതാ വികസന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കുന്നത്. വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍, കൃഷി പരിശീലനം, ചെറുകിട സംരംഭങ്ങള്‍, ക്ഷീര വികസന മേഖലയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം എന്നീ പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. ഇതിനു പുറമെയാണ് നഗരത്തിലെ പ്രധാന സേവന, വ്യവസായ മേഖലയ്ക്ക് സമീപം സ്ത്രീകള്‍ക്കായി കുറഞ്ഞ ചെലവില്‍ ഹോസ്റ്റല്‍ എന്ന ആശയവും നടപ്പാക്കുന്നത്. ഹോസ്റ്റല്‍ സൗകര്യം ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ :0484-2426636.

date