Skip to main content

മട്ടന്നൂർ നഗരസഭ  തിരഞ്ഞെടുപ്പ്  ഫലം എൽ ഡി എഫ്-21, യു ഡി എഫ്-14

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ഓഗസ്റ്റ് 20 ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഇരുപത്തിയൊന്നും യു.ഡി.എഫ് പതിനാലും വാർഡുകളിൽ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
എൽ ഡി എഫ് കക്ഷി നില - 21 (സി പി ഐ (എം) 19, സി.പി.ഐ 1, ഐ.എൻ.എൽ 1) യു ഡി എഫ് കക്ഷി നില -14 - (ഐ എൻ സി (ഐ) 9, ഐ യു എം എൽ 5)
വോട്ടെണ്ണൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 10ന് ആരംഭിച്ചു. പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11ന് നടക്കും. വരണാധികാരിയായ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രതിജ്ഞാ ചടങ്ങ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ പ്രായം കൂടിയ കൗൺസിലർ  ആദ്യം വരണാധികാരി മുമ്പാകെയും  മറ്റുള്ളവർ ആദ്യം പ്രതിജ്ഞ ചെയ്ത കൗൺസിലർ മുമ്പാകെയുമാണ്  പ്രതിജ്ഞയെടുക്കുക.
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ വാർഡ് ക്രമത്തിൽ :

 mattannoor results.jpg
പി.എൻ.എക്സ്. 3860/2022

date