Skip to main content

ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍; ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

ആലപ്പുഴ: ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന സേവനം ലഭ്യമാക്കുന്നതിന് 
തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് വളപ്പില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. 

പൊതുജനങ്ങള്‍ക്കും കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ഹെല്‍പ്പ് ഡസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താം. 

എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.കവിത,  ജൂനിയര്‍ സൂപ്രണ്ട് ഷിബു.സി. ജോബ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date