Skip to main content

അഞ്ചു തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

ആലപ്പുഴ: ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപനങ്ങളുടെ 2022-2023 ലെ പൂര്‍ണ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും   പദ്ധതികള്‍ക്ക് അംഗീകാരമായി.  

തുറവൂര്‍, കോടംതുരുത്ത്, പാലമേല്‍ ഗ്രാമപഞ്ചായത്തുകളുടെയും കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളുടെയും പദ്ധതികള്‍ക്കാണ് ഇന്നലെ അംഗീകാരം നല്‍കിയത്.
ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ, ജില്ല പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, ഡി.പി.സി. അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date