Skip to main content

ഹരിപ്പാട് ബ്ലോക്ക് ക്ഷീരകര്‍ഷകസംഗമം നടത്തി

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെക്ഷീരസംഗമംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മണി രാജു ഉദ്ഘാടനം ചെയ്തു. കരുവാറ്റ ശൈല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.

കേരള ബാങ്ക് ഡയറക്ടര്‍ എം. സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫിസര്‍ വി.ആര്‍. അശ്വതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എം. ഷഫീന, അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍. സുസ്മിത,  റിട്ട. അസി.ഡയറക്ടര്‍ എം. ബി. സുഭാഷ് തുടങ്ങിയവര്‍ സെമിനാറില്‍ ക്ലാസുകള്‍ നയിച്ചു. 
ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ തോമസ്, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍, കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ശോഭ, ടി.എസ്. താഹ, ജനപ്രതിനിധികള്‍, ക്ഷീര കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date