Skip to main content

ലോകകൊതുക് ദിനാചരണം സംഘടിപ്പിച്ചു

ലോകകൊതുക് ദിനം ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ ്കോളേജില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി നിര്‍വഹിച്ചു. കൊതുക്ജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക, കൊതുക്ജന്യരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

 

ദിനാചരണത്തിന്റെ ഭാഗമായി ഇലന്തൂര്‍ നഴ്സിംഗ്കോളേജ്, ചുട്ടിപ്പാറ നഴ്സിംഗ് കോളേജ്, പൊയ്യാനില്‍ കോളേജ് ഓഫ് നഴ്സിംഗ്, മുത്തൂറ്റ് കോളേജ്ഓഫ് നഴ്സിംഗ് കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിച്ചു.

 

ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, സി.എച്ച്.സി ഇലന്തൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ഇലന്തൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹിദായത്ത് അന്‍സാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ഡിപിന്‍ , ജില്ലാ വിബിസിഡി ഓഫീസര്‍ രാജശേഖരന്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് വി.സുഷ, ടെക്നിക്കല്‍ അസിസ്റ്റന്റ് വി.സി കോശി, ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാഭായി, ചെറുകോല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിനേശ്, വിവിധ നഴ്സിംഗ് കോളേജില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date