Skip to main content

മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് പത്തനംതിട്ട ജില്ല നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസാം വാള, വരാല്‍, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍)( 70 ശതമാനം സീഡ് സബ്സിഡി) സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി (100 ശതമാനം സീഡ് സബ്സിഡി) ഒരു നെല്ലും ഒരു മീനും പദ്ധതി (100 ശതമാനം സീഡ് സബ്സിഡി), പടുതാകുളങ്ങളിലെ മത്സ്യ കൃഷി (ആസാം വാള, വരാല്‍, അനാബാസ്)(70 ശതമാനം സീഡ് ആന്റ് 40 ശതമാനം ഫീഡ് സബ്സിഡി) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനാബാസ്) (70 ശതമാനം സീഡ് ആന്റ് 40 ശതമാനം ഫീഡ് സബ്സിഡി ), കരിമീന്‍, വരാല്‍ വിത്തുല്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍.

 

ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി, ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 27ന്. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2 927 720, 0468 2 223 134, 0468 2 967 720, 9605 663 222, 9446 771  720. ഇ-മെയില്‍ : fisheriespathanamthitta@gmail.comptafisheriesmb@gmail.comtvlafisheriesmb@gmail.com.

date