Skip to main content

ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം

ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, അംഗീകാരം ഉള്ളത്/ഇല്ലാത്തത്, രജിസ്‌ട്രേഷൻ നമ്പർ, താലൂക്ക്, അന്തേവാസികളുടെ പേര്, ആധാർ നമ്പർ, തൊട്ടടുത്തുള്ള റേഷൻ കട നമ്പർ എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ആഗസ്റ്റ് 31 വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ അറിയിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം : dswoknrswd@gmail.com

date