Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ടെണ്ടർ ക്ഷണിച്ചു

എടക്കാട് അഡീഷ്ണൽ ഐ സി ഡി എസ് പ്രൊജക്ടിൽ ഓഫീസ് ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകക്ക് നൽകാൻ മുദ്ര ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 30 ഉച്ചക്ക് 2 വരെ ദർഘാസ് ഫോറം സ്വീകരിക്കും. മൂന്നിന് ഫോറം തുറക്കും. ഫോൺ : 0497 2852100

അംശദായ വർധനവ്

കേരളഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും പ്രതിമാസ അംശദായം 40 രൂപയിൽ നിന്നും 100 രൂപയാക്കി സർക്കാർ ഉത്തരവായി. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഫോൺ: 0497 2706806

സ്പോട്ട് അഡ്മിഷൻ

ഈ അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ആഗസ്റ്റ് 30ന് നടക്കും. പ്ലസ് ടു വിഭാഗം ജനറൽ ക്വാട്ടയിൽ വുഡ് ആൻഡ് പേപ്പർ ടെക്നോളജി (2),  ടെക്സ്റ്റെൽ ടെക്നോളജി (5) എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വാക് ഇൻ ഇൻറർവ്യു

ജില്ലാ ആശുപത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്യാട്രിസ്റ്റിന് എം ഡി/ഡി എൻ ബി/ഡി പി എം യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2734343. ഇ മെയിൽ: dmhpkannur@gmail.com.

 

ഗവ. ഐ.ടി.ഐ പ്രവേശനം

മാടായി ഗവ. ഐ.ടി.ഐയിൽ 2022-23 വർഷത്തെ പ്രവേശനം ആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് നടത്തും.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ ഹാജരാവുക. ഫോൺ: 04972876988, 9847833441

 

ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ 

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഒരു വർഷത്തെ ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100,

 

ഇന്റീരിയർ ഡിസൈനിംഗ്

കണ്ണൂർ ഗവ. ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന ഇന്റീരിയർ ഡിസൈനിംഗ് കോഴ്സിലേക്ക് പ്ലസ്ടു, വി എച്ച് എസ് ഇ, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9447311257

 

തൊഴിലധിഷ്ഠിത കോഴ്സുകൾ

കണ്ണൂർ ഗവ. ഐ ടി ഐ യിൽ  ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ് (മൂന്ന് മാസം), സി എൻ സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി സി ടി വി (ഒരു മാസം) എന്നിവയാണ് കോഴ്സുകൾ. ഫോൺ : 9745479354

ക്വട്ടേഷൻ

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ കമ്പോണെൻറ് ഓർഗനൈസർ വാങ്ങാൻ മുദ്ര ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 13ന് ഉച്ച 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഉച്ച 2.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0497 2780226

 

അനസ്തറ്റിസ്റ്റ് കരാർ നിയമനം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ അനസ്തറ്റിസ്റ്റ് തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷാ സമർപ്പണം, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ www.nhmkannur.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ രണ്ട് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം 

 

വളണ്ടിയർ  നിയമനം

ജലജീവൻ മിഷന്റെ ഭാഗമായി കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ശുദ്ധജല പദ്ധതി പ്രവൃത്തികൾക്ക് എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന വളർണ്ടിയർമാരെ നിയമിക്കുന്നു. യോഗ്യത : ഐ ടി ഐ (സിവിൽ/മെക്കാനിക്കൽ), കമ്പ്യൂട്ടർ പരിജ്ഞാനം. താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ, വിലാസം  എന്നിവ സഹിതം ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിക്ക്  മുമ്പ് അപേക്ഷിക്കുക. വിലാസം: അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ, താണ, കണ്ണൂർ. ഇ-മെയിൽ: jjmfhtc@gmail.com

date