Skip to main content

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  20-56 വയസിന് ഇടയില്‍ പ്രായമുള്ള വി.എച്ച്.എസ്.ഇ (ഫിഷറീസ്) യിലോ സുവോളജിയിലോ, അക്വാകള്‍ച്ചറിലോ ബിരുദമുള്ളവര്‍ക്കോ സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എഫ്.സി യോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അക്വാള്‍ച്ചറിലോ, ബിരുദാനന്തര ബിരുദവും സര്‍ക്കാരിലോ അനുബന്ധ ഏജന്‍സിയിലോ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29ന് രാവിലെ 10ന് ഉണ്ണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ (തിരൂര്‍ ഓഫീസ്) നടക്കുന്ന ഇന്റര്‍വ്യൂയില്‍ ബയോഡാറ്റ സഹിതം പങ്കെടുക്കണം. ഫോണ്‍: 0494-2666428.

date