Skip to main content

നിരത്തിലെ നിയമലംഘനം: 65000 രൂപ പിഴ ചുമത്തി

 തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, മൂന്നിയൂര്‍ കോട്ടക്കല്‍ വേങ്ങര, ചേളാരി, വള്ളിക്കുന്ന് മേഖലകളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലന്‍സര്‍ ഘടിപ്പിച്ച നാല് ഇരുചക്ര വാഹനം, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ സ്ഥാപിച്ച ഓട്ടോറിക്ഷ, ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല് വാഹനങ്ങള്‍ക്കെതിരെയും, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് ഒന്ന്, അമിത ശബ്ദം പുറപ്പെടുവിച്ച നാല് വാഹനങ്ങള്‍, നിര്‍ത്താതെ പോയ ഒരു വാഹനം തുടങ്ങി വിവിധ കേസുകളിലായി എടുത്ത നടപടിയില്‍ 65000 രൂപ പിഴ ചുമത്തി. നിയമലംഘനങ്ങള്‍ക്ക് പിഴക്കും പുറമേ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നല്‍കി.

തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം.പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശ പ്രകാരം എം.വി.ഐ.എം കെ.പ്രമോദ് ശങ്കര്‍ എഎംവിഐമാരായ കൂടമംഗലത് സന്തോഷ്‌കുമാര്‍, കെ.അശോക് കുമാര്‍, ടി.മുസ്തജാബ്, എസ്.ജി ജെ.സി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

date