Skip to main content

മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

 

പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറം ബദര്‍പള്ളിക്ക് സമീപം കടല്‍ഭിത്തിക്ക് മുകളില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ഓഗസ്റ്റ് 9 ന് രാവിലെയാണ് 40 വയസ്സ് പ്രായവും 150 സെ.മീ ഉയരവും തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാതിരുന്നതിനാല്‍ ഓഗസ്റ്റ് 12 ന് പോസ്റ്റുമോര്‍ട്ടം നടത്തി പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തില്‍ മറവ് ചെയ്തിരുന്നു.  പൊന്നാനി തീരദേശ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മൃതദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0494 2666989, 9497921212 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

date