Skip to main content

ജില്ലയിലെ 'പോഷൺ മാ' മാസാചരണം സെപ്റ്റംബർ ഒന്നു മുതൽ 30 വരെ

**മാസാചരണത്തിന്റെ  ആക്ഷൻ പ്ലാൻ  ജില്ലാ കളക്ടർക്ക്  കൈമാറി

കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവരിലെ പോഷകസമൃദ്ധി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ ഒന്നുമുതൽ 30 വരെ തിരുവനന്തപുരം ജില്ലയിൽ 'പോഷൺ മാ' മാസാചാരണം സംഘടിപ്പിക്കും. വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാതല ഐ സി ഡി എസ്, നാഷണൽ ന്യൂട്രിഷൻ മിഷൻ, സമ്പുഷ്ട കേരളം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന  മാസാചരണത്തിന്റെ ആക്ഷൻ പ്ലാൻ   ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത്   ജില്ലാ കളക്ടർ  ജെറോമിക് ജോർജിന്  കൈമാറി.

 ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽഅഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ്  അനില്‍ ജോസ്.ജെ, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, നാഷണൽ ന്യൂട്രീഷൻ മിഷൻ  തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ സനൽകുമാർ.എസ്  എന്നിവരും പങ്കെടുത്തു

date