Skip to main content

തൃശൂർ കലക്ടറേറ്റ് ഭിന്നശേഷി സൗഹൃദമാക്കാൻ 1.10 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

 

തൃശൂർ ജില്ലാ കലക്ടറേറ്റ് ഭിന്നശേഷിസൗഹൃദമാക്കുന്നതിന് 1.10 കോടി രൂപയുടെ ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ലിഫ്റ്റ്, റാമ്പ് തുടങ്ങിയവ നിർമ്മിക്കുന്ന പ്രവൃത്തികൾക്കായാണ് നടപ്പുസാമ്പത്തികവർഷം  1,10,00,000/- രൂപ അനുവദിച്ച് ഉത്തരവായത്.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവകാശാധിഷ്ഠിത സാമൂഹ്യമുന്നേറ്റം ഉറപ്പാക്കുന്നതിനും അവരുടെ സഞ്ചാരത്തിന് അനുയോജ്യമായി പൊതുജനസേവനം നൽകുന്ന കെട്ടിടങ്ങൾ, സ്ഥലങ്ങൾ, പാതകൾ തുടങ്ങിയവ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ബാരിയർ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായാണ് നടപടി - മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

date