Skip to main content

അടൂര്‍ താലൂക്ക് തല വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു

അടൂര്‍ താലൂക്ക് തല വിജിലന്‍സ് സമിതി യോഗം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ചേര്‍ന്നു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോണ്‍ മുഖേന അറിയിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി താലൂക്ക് തല വിജിലന്‍സ് സമിതി യോഗം തീരുമാനിച്ചു.

 

പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച പരാതി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ 04734 224 856 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്നും ഓണക്കാലത്ത് കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് തടയുവാനും കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പാക്കാനും പൊതുവിപണി പരിശോധന കര്‍ശനമാക്കുവാനും തീരുമാനമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടാതെ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.രാജീവ്, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ലിസി സാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date