Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

          കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പ്ലസ്ടു യോഗ്യതയായുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലനം സെപ്റ്റംബർ 19 മുതൽ ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസിൽ നേരിട്ട് എത്തി പേരുവിവരം രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ: 0471-2304577.

പി.എന്‍.എക്സ്. 4077/2022

date