Skip to main content

കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തിപരിചയവും നാളെ

 

 

ആലപ്പുഴ: കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വേ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ പ്രദര്‍ശനവും പ്രവൃത്തിപരിചയവും നാളെ (സെപ്റ്റംബര്‍ ഒന്ന്) നടക്കും. രാവിലെ 9.30-ന് കൈനകരി ഗ്രാമപഞ്ചായത്തിലെ കാടുകയ്യാര്‍ പാടശേഖരത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്യും.   

 

സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ്.എം.എ.എം. പ്രകാരം പത്ത് ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകഷര്‍ക്ക് നാലു മുതല്‍ അഞ്ചു ലക്ഷം രൂപവരെ സബ്‌സിഡിയില്‍ നല്‍കും. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലകള്‍തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തിപരിചയവും നടത്തുന്നത്.

 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷത വഹിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി മുഖ്യ പ്രഭാഷണം നടത്തും.  വി. ബാബു വിഷയം അവതരിപ്പിക്കും. 

 

കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ. ശോഭ, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സി. കൊളങ്ങര, ഗ്രാമപഞ്ചായത്ത് അംഗം പ്രസീത മിനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി നീണ്ടശ്ശേരി, ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (കൃഷി) സി.കെ. രാജ്‌മോഹന്‍, ബി. സ്മിത, ഷൈനി ലൂക്കോസ്, എം. സുരേന്ദ്രന്‍, പി. മുരളീധരന്‍, ജി. ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും.

date