Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്;  അംഗത്വം റദ്ദായവര്‍ക്ക് അവസരം

 

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ 2019 മാര്‍ച്ച് മുതല്‍ അംശദായ കുടിശിക മൂലം ക്ഷേമനിധി അംഗത്വം റദ്ദായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ അപേക്ഷിക്കാം. 

 

റദ്ദായ കാലയളവു മുതല്‍ ടിക്കറ്റ് വില്‍പ്പന രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്നു മാസത്തെ വൗച്ചര്‍, അപേക്ഷ എന്നിവ സഹിതം അംഗങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി  ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി- സെപ്റ്റംബര്‍ 30

date