Skip to main content

ഓണം വാരാഘോഷം: ഇന്ന് (സെപ്തംബര്‍ ഒന്ന്) മുതല്‍ നഗരം ദീപാലംകൃതം

**വൈദ്യുത ദീപാലാങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ഉത്സവമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന കവടിയാര്‍ കൊട്ടാരം മുതല്‍ മണക്കാട് വരെയുള്ള പ്രദേശത്തെ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓണ്‍ കര്‍മം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇന്ന് (സെപ്തംബര്‍ 1) വൈകുന്നേരം 06.30ന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷാനാകും. മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാണ്. സി.കെ.ഹരീന്ദ്രന്‍ എം.എല്.എ, വി.കെ.പ്രശാന്ത് എം.എല്‍.എ, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ എസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, കൗണ്‍സിലര്‍ റീന കെ.എസ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബി.നൂഹ് എന്നിവരും പങ്കെടുക്കും.

date