Skip to main content

സംയുക്ത പ്രൊജക്ട് : അവലോകന യോഗം ചേർന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച സംയുക്ത പ്രൊജക്ടുകളുടെ അവലോകന യോഗം നടന്നു.  2022 - 23  വാർഷിക പദ്ധതി രൂപീകരണത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച 24 സംയുക്ത പ്രൊജക്ടുകളുടെ വിലയിരുത്തലാണ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അധ്യക്ഷനായി. 

പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബർ 15 നകം പ്രാഥമികതല യോഗം സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു.  സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാർ, നോഡൽ ഓഫീസർമാർ , ഡി പി സി അംഗങ്ങൾ എന്നിവരെ യോഗത്തിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.    

ജില്ല ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, സർക്കാർ നോമിനി എം എൻ സുധാകരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

date