Skip to main content

ഉപഭോക്തൃ ബോധവൽക്കരണം : കലാജാഥ ജില്ലയിൽ

 

ഉപഭോക്തൃ ബോധവൽക്കരണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥ ജില്ലയിൽ. ചാലക്കുടി താലൂക്കിലെ മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന്  ആരംഭിച്ച കലാജാഥ  മുകുന്ദപുരം താലൂക്കിലെ ആൽത്തറ ജംഗ്ഷൻ പരിസരത്തും തൃശൂർ താലൂക്കിലെ കോർപ്പറേഷൻ ഓഫീസ് പരിസരത്തും  പര്യടനപ്രദർശനം നടത്തി. 

കലാജാഥയിൽ സവാക് (SAWAK-  സ്റ്റേജ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള) കലാകാരന്മാർ അവതരിപ്പിച്ച നാടകം, ചാക്യാർകൂത്ത്, ഓട്ടന്‍തുള്ളല്‍,  തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. കലാജാഥ ക്യാപ്റ്റൻ  വിനോദ്  അചുംബിതയുടെ നേതൃത്വത്തിൽ ചാക്യാര്‍കൂത്തും അജി പട്ടണക്കാടിന്റെ  ഓട്ടന്‍തുള്ളലും എത്തി. പാണാവളി മോഹന്‍, നെടുമുടി ഉണ്ണി, ജയപാല്‍സ, സാബു ചേര്‍ത്തല, നാജാശ്രീകുമാര്‍, എസ് ജയശ്രീ, ഗീത ഉണ്ണികൃഷ്ണന്‍, വിനോദ് അചുംബിത തുടങ്ങിയവരുടെ  നേതൃത്വത്തിലാണ് നാടകം അവതരിപ്പിച്ചത്. ടി എസ് ഒ സിന്ധു ടി എസ് സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഹരിതഉപഭോഗം, പൊതുവിതരണ വകുപ്പിന്റെ വജ്രജൂബിലി തുടങ്ങി സന്ദേശങ്ങൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ്  പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കലാജാഥ നടത്തുന്നത്.

date