Skip to main content

പ്ലസ് വൺ പ്രവേശനം: സപ്ലിമെൻ്ററി അലോട്ട്മെൻറ് അപേക്ഷാ സമർപ്പണം ഇന്നുമുതൽ

ഏകജാലക പ്ലസ് വൺ പ്രവേശനം രണ്ടാംഘട്ടം തുടങ്ങി. സെപ്തംബർ 1 മുതൽ 3ന് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. സപ്ലിമെൻ്ററി അലോട്ട്മെൻറിനായുള്ള വേക്കൻസി വെബ്സൈറ്റിലും സ്കുളുകളിലും അറിയാവുന്നതാണ്.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശo നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ്  ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കുവാൻ സാധിക്കില്ല.

  മുഖ്യഅലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർ സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് പരിഗണിക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ അപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അന്തിമമായി അപേക്ഷിക്കണം. 

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി കാർഡിഡേറ്റ് ലോഗിനിലെ റിന്യൂ അപ്ലിക്കേഷൻ ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

  മുഖ്യഘട്ടത്തിൽ അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ ലോഗിനിൽ ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ - എസ് ഡബ്ളിയു എസ് എന്ന ലിങ്കിലൂടെ പാസ് വേർഡ് ഉണ്ടാക്കി കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ എന്ന ലിങ്കിലൂടെ വേക്കൻസിക്കനുസൃതമായി ഓപ്ഷനുകൾ നൽകി അന്തിമമായി സമർപ്പിക്കണം.

 അപേക്ഷിക്കാനുള്ള നിർദ്ദേശങ്ങളും സാങ്കേതിക സഹായവും ജില്ലയിൽ രൂപീകരിച്ചിട്ടുള്ള 168 ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളും നൽകാൻ തയ്യാറാവണമെന്ന് ജില്ല ഹയർ സെക്കന്ററി കോ-ഓർഡിനേറ്റർ വി എം കരീം അറിയിച്ചു.

date