Skip to main content

പൊതുവിപണിയില്‍ സിവില്‍ സപ്ലൈസ് പരിശോധന

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍, റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്‍പ്പന എന്നിവ തടയുന്നതിന് പരിശോധനയുമായി പൊതുവിതരണ വകുപ്പ്. ജില്ലയിലെ പൊതുവിപണിയിലും റേഷന്‍ കടകളിലും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ജെ.ഷാജിമോന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒമ്പത് ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടെണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തുകയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.വി.ദിനേശന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശ് പിള്ള, കെ.പി.ബാബു തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി വകുപ്പുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനയും സിവില്‍ സപ്ലൈസ് വകുപ്പ് നടത്തുന്നുണ്ട്.

date