Skip to main content

ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന തുടങ്ങി

ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ രണ്ട് സ്‌ക്വാഡുകളായാണ് വിവിധ വ്യാപാര സ്ഥാപനങ്ങളിലും, പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തിയത്. പരിശോധനയില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിച്ചതിനും, പാക്കേജുകളില്‍ നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിനും, അളവില്‍ കുറവ് വരുത്തി കച്ചവടം നടത്തിയതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.  43000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.  പിഴ നല്‍കുവാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും. പരിശോധനകള്‍ സെപ്റ്റംബര്‍ ഏഴ് വരെ തുടരും. ഡെപ്യുട്ടി കണ്‍ട്രോളര്‍ പി.ശ്രീനിവാസ, ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ളയിംഗ് സ്‌ക്വാഡ്) എസ്.എസ്.അഭിലാഷ്, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ടി.കെ.കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം.രതീഷ്, കെ.ശശികല, കെ.എസ്.രമ്യ, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ ടി.വി.പവിത്രന്‍, പി.വി.വിനുകുമാര്‍, റോബര്‍ട്ട് പെര, പി.ശ്രീജിത്ത്, ഡ്രൈവര്‍മാരായ ഗംഗാധരന്‍, പി.അജിത്കുമാര്‍  എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

date