Skip to main content

കുരുമുളക് കൃഷി വ്യാപനം പദ്ധതിക്ക് തുടക്കമായി

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം മടിക്കൈ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുരുമുളക് കൃഷി വ്യാപനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ രണ്ട് ഹെക്ടര്‍ സ്ഥലത്ത് കുരുമുളക് കൃഷി വ്യാപിപ്പിക്കും. വേര് പിടിപ്പിച്ച കുരുമുളക് തൈകളാണ് വിതരണം നടത്തുന്നത്. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റുമാരായ പി.വി.നിഷാന്ത്, പി.വി.സ്മിജ, കര്‍ഷകരായ കെ.രാജു, കെ.സാവിത്രി, കെ.ജനാര്‍ദ്ദനന്‍, പി.അബ്ദുള്‍ സലാം, അബ്ദുള്‍.സി.റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

date