Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ്സ് മുതല്‍ മുകളിലേക്കുള്ള കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും കാഞ്ഞങ്ങാടുള്ള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ്, നടപ്പ് വര്‍ഷം ഏത് ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്നതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയില്‍ നിന്നുമുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനം സര്‍ക്കാര്‍ അംഗീകാരമുള്ളതാണെന്ന് തെളിയിക്കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ജില്ലാ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 15.

date