Skip to main content

കര്‍ഷകര്‍ക്കുള്ള പോളിസി വിതരണം ആരംഭിച്ചു

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള പോളിസി വിതരണം ആരംഭിച്ചു. പോളിസി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിച്ചു. മേരി പോളിസി മേരാ ഹാത്ത് പദ്ധതിയില്‍ ബാങ്ക് വഴി ചേര്‍ന്ന 263 കര്‍ഷകര്‍ക്കാണ് പോളിസി വിതരണം ചെയ്യുന്നത്. 2000ത്തോളം കര്‍ഷകരാണ് പദ്ധതി പ്രകാരം അംഗങ്ങള്‍ ആയിട്ടുള്ളത്.
നെല്ല്, കവുങ്ങ് പച്ചക്കറികള്‍, വാഴ, കൊക്കോ എന്നിവ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരവും വാഴ, മരച്ചീനി എന്നിവ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരവുമാണ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനിത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.മീര, പ്രധാന മന്ത്രി ഫസല്‍ ബീമാ യോജന ജില്ലാ കോര്‍ഡിനേറ്റര്‍ അജിത്കുമാര്‍, കാസര്‍കോട് താലൂക്ക് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ രവീന്ദ്രഷെട്ടി എന്നിവര്‍ പങ്കെടുത്തു.

date