Post Category
ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് മേപ്പയൂരില്‍ തുടക്കമായി
കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് നടത്തുന്ന ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് മേപ്പയൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ മേപ്പയൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ചന്ത നടക്കുന്നത്. കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിർവഹിച്ചു.
ചടങ്ങിൽ മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. പി.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും പച്ചക്കറികള്‍ ഏറ്റുവാങ്ങി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കര്‍ഷക ചന്ത സന്ദര്‍ശിച്ചു.
കൃഷി ഓഫീസര്‍ അശ്വിനി ടി.എന്‍, കൃഷി അസിസ്റ്റന്റ് സ്‌നേഹ സി.എസ്, കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ ഏഴ് വരെയാണ് ചന്ത നടക്കുന്നത്.
date
- Log in to post comments