Skip to main content

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ കർഷക വിപണി ആരംഭിച്ചു

 

സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും പൊതുമാർക്കറ്റിൽ വില നിലവാരം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി കൂടരഞ്ഞിയിൽ കർഷക വിപണി ആരംഭിച്ചു.

ബസ് സ്റ്റാന്റ് പരിസരത്താണ് കൂടരഞ്ഞി കൃഷിഭവന്റെ നേതൃത്വത്തിലുള്ള വിപണി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിപണി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജറീന റോയ് കാർഷിക വികസന സമിതി അംഗം അബ്ദുള പുതുക്കുടി, കൃഷിഓഫീസർ പി.എം മൊഹമ്മദ്, കൃഷി അസിസ്റ്റന്റ് അബ്ദുൽ സത്താർ തുടങ്ങിയവർ പങ്കെടുത്തു.

date