Skip to main content

കക്കോടിയിൽ ടാക്സി സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു 

 

കക്കോടി ഗ്രാമപഞ്ചായത്തിന് സമീപം ആരംഭിച്ച ടാക്സി സ്റ്റാന്റ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കക്കോടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും ടാക്സി ജീവനക്കാർക്ക് വിശ്രമകേന്ദ്രമായും, ജനങ്ങൾക്ക് ടാക്സി വാഹനം കൃത്യതയോടെ ലഭിക്കുന്നതിനും സ്റ്റാന്റ് ഉപകാരപ്രദമാവും.

2019-20 വർഷത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച 33,75,000 രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി. സുനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ മല്ലിക പുനത്തിൽ, കൈതമോളി മോഹനൻ, താഴത്തയിൽ ജുമൈലത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് ടി. ടി വിനോദ് സ്വാഗതവും അസി.സെക്രട്ടറി ഭുവനേശ്വരി നന്ദിയും പറഞ്ഞു.

date