Skip to main content

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

 

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴിലെ ചോതയോത്ത് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലാണ് കെട്ടിടം ഒരുക്കിയത്. പതിനാലരലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 

 ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷഫീഖ്, അങ്കണവാടി വര്‍ക്കര്‍ ശോഭ ചോതയോത്ത് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. കെ റീന, ശ്രീനിലയം വിജയന്‍, കൂവല ശ്രീധരന്‍, കെ.പി രാമചന്ദ്രന്‍, ടി.ഒ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പ്രശാന്ത് സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

date