Skip to main content

ഓണാഘോഷം: സാഹിത്യോത്സവത്തിന് തുടക്കമായി 

 

കെ. പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു

ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2022' നോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ സെമിനാർ ടൗൺഹാളിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഏവരും ഒന്നാണെന്ന ആശയം വളർത്തിയെടുക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ആഘോഷമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു.

 സഹജീവികളുടെ ഹൃദയത്തിലേക്കുള്ള കവാടമാണ് സാഹിത്യം. അത് മനുഷ്യനെ നിർമ്മിക്കുന്ന ദൈവമാണ്. സാഹിത്യം ഒരു രാഷ്ട്രീയ, നിർമ്മാണ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. 'സാഹിത്യത്തിന്റെ വർത്തമാനം' എന്ന വിഷയത്തിലുള്ള  സെമിനാറിൽ
കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവ് ആർ രാജശ്രീ മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.സി അബ്ദുൾ നാസർ, കെ.വി സജയ് എന്നിവർ സംസാരിച്ചു.

സാഹിത്യ സംഘാടക സമിതി ചെയർമാൻ ഭാസി മലാപ്പറമ്പ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം കരുണാകരൻ, കൺവീനർ യു.ഹേമന്ത് കുമാർ, കോർഡിനേറ്റർ ക്ഷേമ കെ തോമസ്, അസി.കോർഡിനേറ്റർ പി.ടി.പ്രസാദ്, കെ.വി.ശശി തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് (സെപ്റ്റംബർ 5) വൈകുന്നേരം 4.30 നടക്കുന്ന കാവ്യ സന്ധ്യ പരിപാടി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും.

date