Skip to main content

ഓണാഘോഷം- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പൂക്കള മത്സരം നാളെ ( സെപ്റ്റംബർ 5)

 

ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂക്കള മത്സരം  നാളെ (സെപ്റ്റംബര്‍ 5) നടക്കും. കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മത്സരം. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനമായി 7500 രൂപയും, മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കും.

date