Post Category
കരുവാന്‍ കണ്ടിമുക്ക് -തയ്യില്‍ മുക്ക് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു
താര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ കരുവാന്‍ കണ്ടി മുക്ക് -തയ്യില്‍ മുക്ക് കനാല്‍ റോഡ് ടി.പി രാമക്യഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2020 - 21 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യഷത വഹിച്ചു. പി.പി രാധാകൃഷ്ണന്‍, സി.എം ബാബു, നിഷാദ് പൊന്നം കണ്ടി, ഷര്‍മിന കോമത്ത്, കെ.എം സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി സ്വാഗതവും കെ.കെ വിനോദന്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments