Skip to main content

നവീകരിച്ച പൊലിയന്‍ കണ്ടി മുക്ക് -മാണിക്കോത്ത് കോളനി റോഡ് ഉദ്ഘാടനം ചെയ്തു

 

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പൊലിയന്‍ കണ്ടി മുക്ക് - മാണിക്കോത്ത് കോളനി റോഡ് ടി.പി രാമക്യഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.2 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിഷിത, ടി. ഷമേജ്, സുധാകരന്‍ പറമ്പാട്ട്, പുളിക്കൂല്‍ ബാബുരാജ്, പി.കെ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീനിലയം വിജയന്‍ സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.എം അശോകന്‍ നന്ദിയും പറഞ്ഞു.

date