Post Category
ഓണാഘോഷം- ജനകീയ പൂക്കളമിടലില്‍ പങ്കെടുക്കാം
ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ജനകീയ പൂക്കളം തീര്‍ക്കുന്നു. സെപ്തംബര്‍ ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പൂക്കളം ഒരുക്കുന്നത്. ജനകീയ പൂക്കളം ഒരുക്കുന്നതിനും കാണുന്നതിനും ആഘോഷത്തില്‍ പങ്കുചേരുന്നതിനും പൊതുജനങ്ങള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. രാവിലെ 8 മണി മുതല്‍ ഒരുക്കുന്ന പൂക്കളമിടലില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് 80782 88013 എന്ന നമ്പറിലോ onamdtpc22@gmail.com എന്ന മെയില്‍ ഐഡിയുമായോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments