Skip to main content

കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കാൻ കാർത്തിക്കിന്റെ മ്യൂസിക്കൽ നൈറ്റ്

ജില്ലയിലെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ, കലാ പ്രേമികളെ സംഗീത സാന്ദ്രമാക്കാൻ   പ്രശസ്ത സൗത്ത് ഇന്ത്യൻ പിന്നണി ഗായകൻ കാർത്തിക്കിന്റെ മ്യൂസിക്കൽ നൈറ്റ്.

വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാ ഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കാർത്തിക്ക് നയിക്കുന്ന മ്യൂസിക്കൽ നൈറ്റിന് സെപ്റ്റംബർ 9 ന് രാത്രി 8 മണിയ്ക്ക്  കോഴിക്കോട് ബീച്ച്‌ വേദിയാകും. 

 

സൗത്ത് ഇന്ത്യൻ ഗായകനായ കാർത്തിക്‌ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി പതിനഞ്ചോളം ഭാഷകളിലായി എട്ടായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. കർണാടിക് സംഗീതത്തിലുള്ള പ്രാഗത്ഭ്യo മാത്രമല്ല ഏതുതരത്തിലുള്ള പാട്ടുകളും ഭാഷാഭേദമന്യേ പാടാനുള്ള കഴിവും കാർത്തിക്കിനെ വ്യത്യസ്തനാക്കുന്നു. 

 

ജന്മം കൊണ്ട് തമിഴ്നാട്ടുകാരനായ കാർത്തിക്  ഒട്ടനവധി മലയാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഭാഷാശുദ്ധി കൊണ്ടും ഉച്ചാരണം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന കാർത്തിക്കിന്റെ പാട്ടുകളോരോന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്നവയാണ്. 

 

അർക്ക കണ്ടമ്പററി ഫ്യൂഷൻ സംഗീതത്തിനാണ് ഏറെ പ്രാധാന്യം നൽകുന്നത്. ജാസ്, പോപ്‌, ഇന്ത്യൻ ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള അവതരണമാണ്‌ അർക്ക മ്യൂസിക്കൽ ബാൻഡിനെ വ്യത്യസ്തമാക്കുന്നത്.

സന്തോഷ് ചന്ദ്രൻ, രവിചന്ദ്ര കുളൂർ,  ഷെൽഡൻ ഡിസിൽവ, സെൽവ ഗണേഷ്, നിഖിൽ വി പൈ തുടങ്ങിയ കലകാരന്മാർ അർക്ക ബാൻഡിന്റെ ഭാഗമാണ്‌. 

 

കാർത്തിക്കിന്റെ ശബ്ദ മധുരിമയുടെ അലയൊലികൾ  ഓണ രാവിനെ കൂടുതൽ മനോഹരമാക്കിക്കൊണ്ട് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിനെ തഴുകിയുണർത്തും.

date