Post Category
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
ഓണക്കാലത്തിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി. ഇതുവരെ 700 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഇവയില്‍നിന്നും നിയമലംഘനം നടത്തിയ 131 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1,40,000 രൂപ പിഴയായി ഈടാക്കി. പിഴ അടയ്ക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെയാണ് പരിശോധന നടത്തിയത്.
മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കറ്റിനു പുറത്ത് അവശ്യം വേണ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പ്പന നടത്തുക, അളവിലും തൂക്കത്തിലും കുറച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുക, എം.ആര്‍.പി യെക്കാള്‍ ഉയര്‍ന്ന വില ഈടാക്കി പാക്കറ്റുകള്‍ വില്‍പ്പന നടത്തുക തുടങ്ങിയവയ്ക്ക് എതിരായി നടപടി സ്വീകരിച്ചു. ഫോണ്‍-0495 2374203.
date
- Log in to post comments