Skip to main content

ഓണാഘോഷം- കൂട്ടയോട്ടം നാളെ (സെപ്റ്റംബർ 9)

ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്‍പതിന് കോഴിക്കോട് ബീച്ചിലാണ് കൂട്ടയോട്ടം. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. കോഴിക്കോട് ബീച്ചില്‍ രക്തസാക്ഷി മണ്ഡപം മുതല്‍ സംഘാടകസമിതി ഓഫീസ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 6.30ന് സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിച്ചേരണം.

date