Skip to main content

ബീച്ചിൽ ആവേശത്തിരയുയർത്തി ഫൂട് വോളി

ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ചു കോഴിക്കോട് ബീച്ചില്‍ ഫൂട് വോളി സംഘടിപ്പിച്ചു. കളി കാണാൻ ആവേശത്തോടെ നൂറുകണക്കിന് ആളുകളാണ് ബീച്ചിലെത്തിയത്. 

 

കാലുകൊണ്ട് കളിക്കുന്ന വോളിബോള്‍ മത്സരമായ ഫൂട് വോളി ബീച്ച് ആശുപത്രിക്ക് എതിർ വശത്തായി ഒരുക്കിയ വോളിബോൾ കോർട്ടിലാണ് നടത്തിയത്. വൈകുന്നേരം  നാലു മണിയോടെ ആരംഭിച്ച മത്സരത്തിൽ അഞ്ചു ക്ലബുകൾ മാറ്റുരച്ചു. ചാമ്പ്യൻഷിപ്പിൽ ഫീനിക്സ് കാലിക്കറ്റ് കോർപറേഷൻ വോൾഫ് പുതിയങ്ങാടിയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. 

 

ഓണാഘോഷ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ പി നിഖിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി പ്രമോദ് അധ്യക്ഷത വഹിച്ചു. കേരള ഫൂട് വോളി അസോസിയേഷൻ സെക്രട്ടറി എ.കെ. മുഹമ്മദ്‌ അഷറഫ് സ്വാഗതം പറഞ്ഞു. ഹാർബർ ആന്റ് എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജയദീപ്, വൈസ് പ്രസിഡന്റ് കെ.വി അബ്ദുൽ മജീദ്, കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹ്മാൻ മാസ്റ്റർ, എം.എ. സാജിത്, എ.എം. നൂറുദ്ദീൻ മുഹമ്മദ്, പി. ഷഫീഖ്, അമൽ സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. സമാപന ചടങ്ങിൽ സ്പോർട്സ്‌ ആന്റ് മാർഷൽ ആട്സ് കൺവീനർ കെ.വി പ്രമോദ്  വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജില്ല സ്പോർട്സ്‌ കൗൺസിൽ സെക്രട്ടറി ഇ.സുലൈമാൻ സംബന്ധിച്ചു.

date