Skip to main content

കോഴിക്കോടിന്റെ ഓണോത്സവം - ബീച്ചിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

 

ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ചു കോഴിക്കോട് ബീച്ചിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

ഓട്ടത്തിൽ കുട്ടികളും മുതിർന്നവരുമടക്കം നൂറോളം ആളുകൾ പങ്കെടുത്തു. ബീച്ചിലെ രക്തസാക്ഷി മണ്ഡപം മുതൽ സംഘാടക സമിതി ഓഫീസ് വരെയായിരുന്നു ഓട്ടം.  

ചടങ്ങിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് ആന്റ് മാർഷ്യൽ ആർട്സ് കമ്മിറ്റി കൺവീനർ കെ.വി  പ്രമോദ് സ്വാഗതം പറഞ്ഞു.  വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചു കൊണ്ട് കെ.കോയ, ടി.എം. അബ്ദുറഹിമാൻ  തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.

date