കോഴിക്കോടിന്റെ ഓണോത്സവം- ജില്ലയിൽ നാളെത്തെ ( സെപ്റ്റംബർ 10) പരിപാടികൾ
കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വേദികളിൽ നാളെ( സെപ്റ്റംബർ 10) കണ്ണഞ്ചിപ്പിക്കുന്ന കലാ,കായിക,സംഗീത,നാടക പരിപാടികള്‍ അരങ്ങേറും.
പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകിട്ട് 6.30ന് ശ്രീകാന്തും അശ്വതിയും ചേര്‍ന്നൊരുക്കുന്ന ക്ലാസിക്കല്‍ ഡാന്‍സും, 7.30 ന് നാദിര്‍ഷയും സംഘവും ഒരുക്കുന്ന മ്യൂസിക് - ഡാന്‍സ് - കോമഡി ഷോ എന്നിവയുണ്ടാവും. മാനാഞ്ചിറയിലെ വേദിയില്‍ 6.30 മുതല്‍ ഇപ്റ്റ് നാട്ടുതുടി കൃഷ്ണദാസ് വല്ലപ്പണി അവതരിപ്പിക്കുന്ന നാടൻ പാട്ട്, കൊടുവള്ളി അനുഷ്ഠാന കലാകേന്ദ്രം കെ.കെ ഗോപാലൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചുരുളിതെയ്യം, ചാമുണ്ടി തെയ്യം, ചെണ്ടമേളം എന്നിവയും നടക്കും. ടൗണ്‍ഹാളില്‍ 7 മണിക്ക് 'മക്കള്‍ക്ക്' എന്ന നാടകം അരങ്ങേറും.
വൈകിട്ട് 6.30ന് ഭട്ട് റോഡിലെ വേദിയില്‍ ദേവാനന്ദ്, നയന്‍ ജെ ഷാ, ഗോപികാ മേനോന്‍ തുടങ്ങിയവരുടെ ഗാനോത്സവവും കുറ്റിച്ചിറയില്‍ ആറു മണിക്ക് സൂഫി സംഗീതവും നടക്കും. ബേപ്പൂരിലെ വേദിയില്‍ വൈകിട്ട് 6.30ന് ചിത്ര അയ്യരും അന്‍വര്‍ സാദത്തും ഒരുക്കുന്ന ഗാനനിശ, തളിയില്‍ വൈകിട്ട് ആറു മണിക്ക് പത്മഭൂഷണ്‍ സുധ രഘുനാഥന്റെ കര്‍ണാടിക് വോക്കല്‍ എന്നിവയും നടക്കും. മാനാഞ്ചിറയില്‍ വൈകുന്നേരം മൂന്നു മണിക്ക് അമ്പെയ്ത്ത്, വൈകീട്ട് 4 ന് എറോബിക്സ്, 4.30 ന് മ്യൂസിക്കല്‍ ചെയര്‍ മത്സരങ്ങള്‍ എന്നിവയും നടക്കും.
- Log in to post comments