Skip to main content

കുറ്റിച്ചിറയിൽ ഇശൽ നിലാവ് പൊഴിച്ച് ഗായിക രഹ്‌നയും സംഘവും 

 

 

കുറ്റിച്ചിറയിൽ മാപ്പിളപ്പാട്ടിന്റെ ഇശലുകൾ തീർത്ത് ഗായിക രഹ്‌നയും സംഘവും.  വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് 'ഇശൽ നിശ' പരിപാടി സംഘടിപ്പിച്ചത്. 'മക്കത്ത് പൂത്തൊരു ഈത്തമരത്തിലെ ഓരിലയായെങ്കിൽ' എന്ന ഗാനത്തോടെയാണ് ഇശൽ നിശയ്ക്ക് തുടക്കമായത്.

കുറ്റിച്ചിറയിലെത്തിയ ആസ്വാദകരെ സാക്ഷിയാക്കി നിറഞ്ഞ സദസ്സിന് മുന്നിൽ രഹ്‌നയും സംഘവും മനോഹരമായ ഒരു കൂട്ടം പാട്ടുകളാണ് പാടിയത്. ബാപ്പു വെള്ളിപ്പറമ്പ് നയിച്ച ഇശൽ നിശയിൽ നികേഷ് മില്ലേനിയം, കണ്ണൂർ മമ്മാലി, അമീൻ പൊന്നാട്, അനാമിക സിത്തു, ആബിദ് കൊടിയത്തൂർ തുടങ്ങിയ       ഗായകരാണ് വേദിയിലെത്തിയത്. 

തുഞ്ചനും കിളിപ്പാട്ടും നാടൻ വയൽപ്പാട്ടും, പൊട്ട് വൈരക്കല്ല് വച്ച് രത്നമാല മാറിൽ ചാർത്തി തുടങ്ങിയ അതിമനോഹര മാപ്പിളപ്പാട്ടുകൾ കാഴ്ചക്കാരെ ആവേശത്തിലാക്കി. കോഴിക്കോട് അബൂബക്കർ, ബാപ്പു വെള്ളിപറമ്പ് എന്നിവരുടെ അതിമനോഹര ഗാനങ്ങളും വേദിയിലെത്തി.

date