Skip to main content

നൃത്തവിസ്മയമൊരുക്കി ശ്രീകാന്തും അശ്വതിയും

 

കോഴിക്കോട് ബീച്ചിനെ സാക്ഷിയാക്കി മനോഹര നൃത്തചുവടുകൾ തീർത്ത് പ്രശസ്ത നർത്തകരായ ശ്രീകാന്തും അശ്വതിയും. ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ബീച്ചിലെ പ്രധാന വേദിയിൽ ഇരുവരും ചേർന്ന് ചടുലമായ ചുവടുകൾ വച്ചത്. മൂന്ന് വ്യത്യസ്ത നൃത്തങ്ങളാണ് വേദിയിലെത്തിയത്.

കേരളത്തിന്റെ മുഴുവൻ സൗന്ദര്യവും സംസ്കാരവും ഒത്തു ചേർന്ന എന്റെ കേരളം എന്ന ഗാനത്തിന് ചുവടുവച്ചുകൊണ്ടാണ് ശ്രീകാന്തും അശ്വതിയും സംഘവും വേദിയിലെത്തിയത്. ഇരുവരും ചേർന്ന് നടത്തുന്ന നൃത്താലയ സ്കൂൾ ഓഫ് ഡാൻസ് ആൻഡ്‌ മ്യൂസിക്കിലെ വിദ്യാർത്ഥികളും കൂടെ ചേർന്നതോടെ കാഴ്ചക്കാർക്കത് നൃത്ത വിരുന്നായി. 

കൃഷ്ണലീലകളിലെ കുസൃതിയും നൈർമ്മല്യവും ഉൾകൊള്ളുന്ന നൃത്തവുമായി ഉമ ഭട്ടതിരിപ്പാട്, കാവ്യ ചന്ദ്രൻ, ഐശ്വര്യ സന്തോഷ്‌, ആരതി കൃഷ്ണ, ആഞ്ജലീന, ആർദ്ര, സാനിക ദീപക് എന്നിവർ വേദിയിലെത്തി. ശിവ - പാർവതി ബന്ധത്തിന്റെ ഊഷ്മളത കാണിക്കുന്ന നൃത്തചുവടുകളും കാഴ്ചക്കാർക്ക് മികച്ച അനുഭവമായി.

date