വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ബേപ്പൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചുങ്കം - ഫാറൂഖ് കോളേജ് റോഡ്, പേട്ട - പരുത്തിപാറ - ഫറോക്ക് കോളേജ് റോഡ്, പേട്ട - ചുരക്കാട് റോഡ്, രാമനാട്ടുകര - പുല്ലുംകുന്ന് റോഡ് എന്നീ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 12.88 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്.
ചടങ്ങിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്റ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് മുൻസിപ്പാലിറ്റി ചെയർമാൻ എൻ.സി.അബ്ദുൾ റസാക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.സുരേഷ്,ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൻ റീജ കെ, രാമനാട്ടുകര മുനിസിപ്പാലിറ്റി മരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പികെ അബ്ദുൽ ലത്തീഫ്, കൗൺസിലർ ബീനപ്രഭ എം, വിശ്വ പ്രകാശ് ഇ. ജി, ഹാഷിം വികെ, ഗിരിജ എൻ. പി, മറ്റു ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments