Skip to main content

കാണികൾക്ക്  ഊർജ്ജമേകി കായിക മേള

 

വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കായിക മേള അരങ്ങേറി. മാനാഞ്ചിറ മൈതാനത്ത് നടന്ന കായിക മേളയുടെ ഭാഗമായി അമ്പെയ്ത്ത്, ഏറോബിക്സ്, കസേര കളി എന്നീ കായികയിനങ്ങൾ കാണികളിൽ ആവേശം കൊള്ളിച്ചു.

 പുതിയതും പഴയതുമായ അമ്പെയ്ത്ത് കായിക മേളയുടെ പുത്തൻ അനുഭവമായി. കാഴ്ച്ചക്കാരെ ആവേശം  കൊള്ളിച്ച്‌  ഏറോബിക് ഡാൻസും അരങ്ങേറി. വയോജനങ്ങൾക്കായുള്ള കസേര കളി മേളയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് ഘട്ടമായാണ് കസേരകളി സംഘടിപ്പിച്ചത്. കസേരകളിയുടെ വിജയികൾക്ക് 2000,1000 എന്നിങ്ങനെ  സമ്മാനത്തുകകൾ ലഭിച്ചു. ജില്ല ഓണാഘോഷം കായിക മേള കൺവീനർ പ്രമോദ് സമ്മാനദാനം നിർവ്വഹിച്ചു.

 കായിക മേളയുടെ ഭാഗമായി കരാട്ടെ, കളരിപ്പയറ്റ്, വുഷു, കൂട്ടയോട്ടം എന്നീ കായികയിനങ്ങൾ അരങ്ങേറിയിരുന്നു. കളരിപ്പയറ്റിനായി വാൾ നൽകിക്കൊണ്ടായിരുന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌  കായിക മേള കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

date