Post Category
കലാപ്രേമികൾക്ക് ആവേശം പകർന്ന് നാടൻ കലാമേള
കോഴിക്കോട് ഓണോത്സവത്തിന്റെ ഭാഗമായി നാടൻ കലാമേള അരങ്ങേറി. മാനാഞ്ചിറ മൈതാനത്ത് നടന്ന മേളയുടെ ഭാഗമായി നാടൻ പാട്ട്, ചാമുണ്ഡി തെയ്യം, പഞ്ചുരുളി തെയ്യം, ചെണ്ടമേളം എന്നീ കലാരൂപങ്ങൾ അരങ്ങേറി. ഓണാഘോഷത്തിന് മാറ്റുകൂട്ടി ഇപ്റ്റ് നാട്ടുതുടി കൃഷ്ണദാസ് വല്ലപ്പണി അവതരിപ്പിച്ച നാടൻ പാട്ട് ആസ്വാദകരെ ആവേശം കൊള്ളിച്ചു.
അനുഷ്ഠാന കലാകേന്ദ്രം കൊടുവള്ളി കെ. കെ ഗോപാലൻകുട്ടിയും സംഘവും പഞ്ചുരുളി തെയ്യം, ചാമുണ്ഡി തെയ്യം എന്നീ കലാരൂപങ്ങൾ അവതരിപ്പിച്ചു. കൊട്ടി കയറിയ ചെണ്ട മേളം കാണികൾ ഏറ്റടുത്തു. രാത്രി ഏറെ വൈകിയും കാണികൾ ആവേശത്തോടെ മേളയ്ക്ക് ഊർജം പകർന്നു.
date
- Log in to post comments