Skip to main content

ഗൃഹാതുരത നിറഞ്ഞ സംഗീതം ബേപ്പൂരിനെ ആനന്ദത്തിലാഴ്ത്തി 

 

ഗൃഹാതുരത നിറഞ്ഞ സംഗീത വിരുന്നിനാണ് ഓണാഘോഷ പരിപാടികളിലെ ബേപ്പൂരിലെ വേദി സാക്ഷ്യം വഹിച്ചത്. രണ്ടാം ദിനം അൻവർ സാദത്തും ചിത്രാ അയ്യരുടെയും നേതൃത്വത്തിലുള്ള സംഘമാണ് സദസ്സിനെ ആനന്ദത്തിലാഴ്ത്തിയത്.

വെള്ളാരപൂമലെ മേലെ.....തിന്തിനം പാടി വന്നേ എന്ന വരവേല്പ് ചലച്ചിത്രത്തിലെ ഗാനം പാടിക്കൊണ്ട് അൻവർ സാദത്ത് തുടക്കമിട്ട ഗാനസന്ധ്യയിൽ ഏറെ ഹൃദ്യവും ശ്രോതാക്കളെ ആകർഷിച്ചതും ഇരുവരും കൂടി പാടിയ ബാബുക്കയുടെ പാട്ടിന്റെ ലോകമായിരുന്നു. 

തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ഗാനങ്ങളിലേക്കും മലയാളത്തിലെ പുതിയതും പഴയതുമായ പാട്ടുകളിലൂടെ മാപ്പിള പാട്ടിലേക്ക് വരെ സഞ്ചരിച്ചായിരുന്നു രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ഗാനസന്ധ്യ അരങ്ങേറിയത്

date